ഇവാൻ എൻഡിക്കക് വേണ്ടി മിലാനും രംഗത്ത്, എഎസ് റോമക്ക് ആശങ്ക

Nihal Basheer

ഇവാൻ എൻഡിക്കക് വേണ്ടി ഇറ്റാലിയൻ ഭീമന്മാരുടെ വടംവലി. നേരത്തെ ഫ്രീ ഏജന്റ് ആയി ഫ്രാങ്ക്ഫെർട് വിടുന്ന താരവുമായി എഎസ് റോമ ധാരണയിൽ എത്തിയിരുന്നു. എന്നാൽ കരാറിൽ ഔദ്യോഗികമായി എത്തിയിരുന്നില്ല. ഇതിനിടെയാണ് എസി മിലാൻ അവസാന നിമിഷം താരത്തിന് മുന്നിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻഡിക്കക് മുന്നിൽ ഓഫർ സമർപ്പിക്കാനുള്ള നീക്കങ്ങൾ മിലാനിൽ തകൃതിയായി നടക്കുന്നതായി ഡാനിയെലെ ലോങ്ങോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ താരവുമായി കരാറിൽ ഒപ്പിടാത്ത റോമക്കും നിർണയക മണിക്കൂറുകൾ ആണ് മുന്നിലുള്ളത്.
2nj5ytg Copy 600x400
എൻഡിക്ക റോമയുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്തിയെങ്കിലും മിലാൻ ഏതു നിമിഷവും ഇതിനിടയിലേക്ക് എത്തുമെന്ന് ഡി മാർസിയോ കഴിഞ്ഞ ദിവസം തന്നെ സൂചന നൽകിയിരുന്നു. അഞ്ച് വർഷത്തെ കരാർ ആയിരുന്നു റോമ താരത്തിന് മുന്നിൽ വെച്ചത്. അതേ സമയം നേരത്തെ തന്നെ ഫ്രാങ്ക്ഫെർട് താരത്തിൽ കണ്ണുള്ള മിലാൻ മാനേജ്‌മെന്റ് തലപ്പത്തെ മാറ്റങ്ങൾക്കിടയിലും താരത്തിന് എൻഡിക്കക് വേണ്ടിയുള്ള നീക്കങ്ങൾ ചൂടുപിടിപ്പിച്ചു. അഞ്ച് വർഷത്തോളം ഫ്രാങ്ക്ഫെർട്ടിനു വേണ്ടി പന്ത് തട്ടിയ ശേഷമാണ് എൻഡിക്ക ജർമനി വിടുന്നത്. ഇതിനിടയിൽ ഇരുപത്തിമൂന്നുകാരൻ 170ഓളം മത്സരങ്ങളിൽ ക്ലബ്ബിന്റെ ജേഴ്‌സി അണിഞ്ഞു.