അനായാസം ലങ്ക, പരമ്പര സ്വന്തം

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ അനായാസ വിജയം നേടി ശ്രീലങ്ക. അഫ്ഗാനിസ്ഥാനെ 114 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. പതും നിസ്സങ്കയും ദിമുത് കരുണാരത്നേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ലങ്കയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

നിസ്സങ്ക – കരുണാരത്നേ കൂട്ടുകെട്ട് 84 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 51 റൺസ് നേടിയ നിസ്സങ്കയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. ദിമുത് കരുണാരത്നേ 56 റൺസും കുശൽ മെന്‍ഡിസ്റ 11 റൺസും നേടി ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ദുഷ്മന്ത ചമീരയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് അഫ്ഗാനിസ്ഥാനെ എറിഞ്ഞൊതുക്കിയത്.