ഇരട്ട ശതകത്തിന് ശേഷം പോപ് പുറത്ത്, 524/4 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

Sports Correspondent

ലോര്‍ഡ്സ് ടെസ്റ്റിൽ 524/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ഒല്ലി പോപ് തന്റെ ഇരട്ട ശതകം തികച്ച ശേഷം 205 റൺസ് നേടി പുറത്തായപ്പോള്‍ ജോ റൂട്ടിനെ(56)യും ആന്‍ഡി മക്ബ്രൈന്‍ വീഴ്ത്തുകയായിരുന്നു. പോപ് പുറത്തായതും ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

352 റൺസിന്റെ ലീഡായിരുന്നു ഇംഗ്ലണ്ടിന്റെ കൈവശമുണ്ടായിരുന്നത്. നേരത്തെ അയര്‍ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 172 റൺസിന് അവസാനിക്കുകയായിരുന്നു.