റൊണാൾഡോയ്ക്കും അൽ നസറിനും കണ്ണീർ, അൽ ഇത്തിഹാദ് സൗദി ലീഗ് ചാമ്പ്യൻസ്

Newsroom

അൽ നസറിനും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നിരാശ. അവർക്ക് ലീഗ് കിരീടം നഷ്ടമായിരിക്കുകയാണ്. ഇന്ന് സൗദി ലീഗിൽ സമനില വഴങ്ങിയതോടെ ആണ് അൽ നസർ കിരീടം കൈവിട്ടത്. ഇന്ന് എത്തിഫാഖിനെ നേരിട്ട അൽ നസർ 1-1 എന്ന സമനില ആണ് വഴങ്ങിയത്. റൊണാൾഡോക്ക് ഗോൾ നേടാനും ആയില്ല. ഈ സമനിലയോടെ അൽ നസറിന് ഇനി ഒന്നാമതുള്ള ഇത്തിഹാദിനെ മറികടക്കാൻ ആകില്ല എന്ന് ഉറപ്പായി‌.

റൊണാൾഡോ 23 05 28 01 59 01 304

29 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ ഇത്തിഹാദിന് 69 പോയിന്റും അൽ നസറിന് 64 പോയിന്റും ആണുള്ളത്. ഇനി ഒരു മത്സരം മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ എത്തുന്ന സമയത്ത് അൽ നസർ ആയിരുന്നു ലീഗിൽ ഒന്നാമത്. റൊണാൾഡോ എത്തിയിട്ടും കിരീടം നേടാൻ ആകാത്തത് അൽ നസറിൻ വലിയ നിരാശ നൽകും. അൽ ഇത്തിഹാദിന്റെ ഒമ്പതാൽ ലീഗ് കിരീടമാണിത്.