ജോഷ് ഹേസിൽവുഡ് ഇന്ത്യക്ക് എതിരെ കളിക്കും

Newsroom

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജോഷ് ഹേസിൽവുഡ് കളിക്കും. താരം ഫിറ്റ്നസ് വീണ്ടെടുത്തതായി ഓസ്ട്രേലിയ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് സീരീസിനും പേസ് ബൗളർ ഉണ്ടാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 7-11 വരെ ലണ്ടനിലെ ഓവലിൽ ആണ് നടക്കുന്നത്.

Picsart 23 05 22 20 22 48 629

ജൂൺ 16 മുതൽ ജൂലൈ 31 വരെയാണ് ആഷസ് ടെസ്റ്റ് പരമ്പര. 32കാരനായ ഹേസിൽവുഡ് പരിക്ക് കാരണം ഐ പി എല്ലിന് ഇടയിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. മെയ് 9ന് ആണ് അവസാനം അദ്ദേഹം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. ഈ സീസൺ ഐ പി എല്ലിൽ ആകെ മൂന്ന് മത്സരങ്ങൾ ആണ് താരം കളിച്ചത്. ആകെ ഒമ്പത് ഓവറുകൾ ആണ് എറിഞ്ഞത്‌