മിഡിൽസ്ബ്രോയെ തോൽപ്പിച്ച് കൊവെൻട്രി സിറ്റി പ്ലേ ഓഫ് ഫൈനലിൽ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടുന്നതിന് അടുത്ത് എത്തി കൊവെൻട്രി സിറ്റി. ഇന്ന് നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് സെനി ഫൈനൽ രണ്ടാം പാദത്തിൽ കൊവെൻട്രി സിറ്റി മിഡിൽബ്രോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. അതും മിഡിൽസ്ബ്രോയുടെ ഹോം ഗ്രൗണ്ടിൽ വെച്ച്. ആദ്യ പാദ സെമി ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഇനി പ്ലേ ഓഫ് ഫൈനലിൽ ലുറ്റൺ ടൗണിനെ ആകും കൊവെൻട്രി നേരിടുക.

കൊവെൻട്രി 23 05 18 02 39 10 763

ഇന്ന് മത്സരത്തിന്റെ 57ആം മിനുട്ടിൽ ഹാമെർ ആണ് മിഡിൽസ്ബ്രോയ്ക്കായി ലീഡ് നേടിക്കൊടുത്തത്‌. ഇത് വിജയ ഗോളായും മാറി. മെയ് 27നാകും പ്ലേ ഓഫ് ഫൈനൽ വെംബ്ലിയിൽ വെച്ച് നടക്കുക.