മാർട്ടിനെല്ലി പരിക്കേറ്റ് പുറത്ത്, സീസണിലെ അവസാന മത്സരങ്ങളിൽ കളിക്കില്ല

Newsroom

ആഴ്‌സണലിന് അവസാന രണ്ട് മത്സരങ്ങൾക്ക് മുമ്പ് ഒരു തിരിച്ചടി. യുവ പ്രതിഭയായ ഗബ്രിയേൽ മാർട്ടിനെല്ലി അവസാന രണ്ടു മത്സരങ്ങളിൽ കളിക്കില്ല. ബ്രൈറ്റണിനെതിരായ മത്സരത്തിന് ഇടയിൽ മാർട്ടിനെല്ലിയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. ഈ സീസൺ പ്രീമിയർ ലീഗിൽ 15 ഗോളുകൾ നേടിയ താരത്തിന് ഒരു ഗോൾ കൂടെ നേടാൻ ആയിരുന്നു എങ്കിൽ ഒരു സീസൺ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബ്രസീലിയൻ താരമായി മാർട്ടിനെല്ലിക്ക് മാറാമായിരുന്നു. ഫർമിനോയുടെ 15 ഗോൾ എന്ന റെക്കോർഡിനൊപ്പം ആണ് ഇപ്പോൾ മാർട്ടിനെല്ലി ഉള്ളത്‌.

മാർട്ടിനെല്ലി 23 05 17 21 08 41 464

നോട്ടിങ്ഹാം ഫോറസ്റ്റിനെയും വോൾവ്സിനെയും ആണ് ആഴ്സണൽ അടുത്ത മത്സരങ്ങളിൽ നേരിടേണ്ടത്. കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണോട് പരാജയപ്പെട്ടതോടെ ആഴ്സണലിന്റെ കിരീട പ്രതീക്ഷകൾ മങ്ങിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് നേടിയാൽ തന്നെ കിരീടം സ്വന്തമാക്കും.