ഈ പ്രകടനങ്ങള്‍ക്ക് പിന്നിൽ ഏറെകാലത്തെ പ്രയത്നമുണ്ട് – റിങ്കു സിംഗ്

Sports Correspondent

തന്റെ ഈ പ്രകടനങ്ങള്‍ക്ക് പിന്നിൽ ഏറെക്കാലത്തെ പ്രയത്നം ഉണ്ടെന്ന് പറഞ്ഞ് റിങ്കു സിംഗ്. ചെന്നൈയ്ക്കെതിരെയുള്ള വിജയവുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയ കൊൽക്കത്തയ്ക്കായി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു റിങ്കു സിംഗ്.

താന്‍ മികച്ച രീതിയിൽ ആഹാരം കഴിക്കുന്നുണ്ടെന്നും അതിനാൽ തന്നെ തനിക്ക് നല്ല പവര്‍ ഉണ്ടെന്നും പ്രാദേശിക ക്രിക്കറ്റിലും താനീ പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നതെന്നും അത് തനിക്ക് ഗുണകരമായി മാറുന്നുണ്ടെന്നും റിങ്കു സിംഗ് പറഞ്ഞു. താന്‍ ക്രീസിലെത്തിയപ്പോള്‍ നിതീഷ് ഭയ്യ പറഞ്ഞത് വിക്കറ്റ് പ്രയാസകരമാണെന്നും സിംഗിളുകള്‍ നേടിയും ലൂസ് ബോളുകളെ ആക്രമിച്ച് കളിക്കാമെന്നുമായിരുന്നു തീരുമാനം എന്നും അത് ഫലം കണ്ടുവെന്നും റിങ്കു സിംഗ് വ്യക്തമാക്കി.