പോൾ പോഗ്ബയുടെ മോശം ദിനങ്ങൾ തുടരുന്നു. നീണ്ട ഇടവേളക്ക് ശേഷം ആദ്യ ഇലവനിൽ എത്തിയ പോഗ്ബ വീണ്ടും പരിക്കിന്റെ പിടിയിലായി. ഇന്നലെ സീരി എയിൽ ക്രെമൊനിസെക്ക് എതിരായ മത്സരത്തിൽ ആയിരുന്നു പോഗ്ബ ആദ്യ ഇലവനിൽ ഇടം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് യുവന്റസിൽ എത്തിയ ശേഷം ഉള്ള ആദ്യ സ്റ്റാർട്ട് ആയിരുന്നു പോഗ്ബക്ക് ഇത്. 390 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം കളത്തിൽ എത്തിയ താരം വെറും 21 മിനുട്ട് ആണ് കളത്തിൽ നിന്നത്.
അപ്പോഴേക്ക് പരിക്കേറ്റ പോഗ്ബ ഉടൻ തന്നെ കളം വിട്ടു. പോഗ്ബ ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല എങ്കിലും 20 ദിവസം എങ്കിലും ചുരിങ്ങിയത് പോഗ്ബ പുറത്ത് ഇരിക്കും എന്ന് യുവന്റസുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദം പോഗ്ബയ്ക്ക് നഷ്ടമാകും എന്നത് യുവന്റ്സിന് വലിയ ക്ഷീണമാകും.