ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 167 റൺസ് നേടി പഞ്ചാബ് കിംഗ്സ്. പ്രഭ്സിമ്രാന് സിംഗ് നേടിയ അര്‍ദ്ധ ശതകം മാത്രമാണ് പഞ്ചാബിന് ആശ്വാസം നൽകിയത്. താരം 103 റൺസ് നേടിയപ്പോള്‍ സാം കറന് 20 റൺസുമായി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി.
ശിഖര്‍ ധവാനെയും ലിയാം ലിവിംഗ്സ്റ്റണിനെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഇഷാന്ത് ശര്‍മ്മയാണ് പഞ്ചാബിനെ തുടക്കത്തിൽ പ്രതിരോധത്തിലാക്കിയത്. ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ജിതേഷ് ശര്‍മ്മയും വേഗത്തിൽ പുറത്തായപ്പോള്‍ നാലാം വിക്കറ്റിൽ 72 റൺസാണ് പ്രഭ്സിമ്രാന് സിംഗ് – സാം കറന് കൂട്ടുകെട്ട് നേടിയത്.
പിന്നീട് അതിവേഗം സ്കോറിംഗുമായി പ്രഭ്സിമ്രാന് സിംഗ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 65 പന്തിൽ 103 റൺസ് നേടിയ പ്രഭ്സിമ്രാന് 19ാം ഓവറിൽ മുകേഷ് കുമാറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പത്ത് ഫോറും 6 സിക്സുമാണ് താരം നേടിയത്.