ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയശില്പിയായ നിക്കാളസ് പൂരൻ ടി20യിൽ റിസ്ക് എടുക്കലാണ് കളി എന്നും അതിന് തയ്യാറായെ പറ്റൂ എന്നും പറഞ്ഞു. ഇന്ന് 13 പന്തിൽ 44 റൺസ് നേടിയാണ് പൂരൻ ലഖ്നൗവിന് വിജയം നൽകിയത്. ടി20 ക്രിക്കറ്റ് ബാറ്റർമാരുടെ കളിയാണെന്നും പൂരൻ പറഞ്ഞു.
“അവർക്ക് ബൗൾ ചെയ്യാൻ ഒരു സ്പിന്നർ മാത്രമേ ഉള്ളൂവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ആ ഓവർ ലക്ഷ്യം വയ്ക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ടി20 ക്രിക്കറ്റ് ബാറ്റർമാരുടെ കളിയാണ്. ഈ ഗെയിം റിസ്ക് എടുക്കുന്നതിനാണ്. റിസ്‌കില്ല എങ്കിൽ പ്രതിഫലവും ഇല്ല,” പൂരൻ പറഞ്ഞു.
“ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു. അതിനാൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് എനിക്കറിയാം. ടി20 ക്രിക്കറ്റിൽ കൂടുതൽ സമയം ബാറ്റ് ചെയ്യാനാണ് എനിക്കിഷ്ടം. വേഗത കുറഞ്ഞതും യോർക്കറുകളും ഞാൻ അവസാനം പ്രതീക്ഷിച്ചിരുന്നു, അതിനായി ഞാൻ തയ്യാറായിരുന്നു,” പൂരൻ കൂട്ടിച്ചേർത്തു