ഇന്ദ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ 34 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാർ മുംബൈ ഇന്ത്യൻസിന് ആർ സി ബിക്ക് എതിരെ വിജയം നൽകിയിരുന്നു. താൻ വ്യത്യസ്തമയി ഒന്നും ഈ കളിയിൽ ശ്രമിച്ചില്ല എന്നും തന്റെ ശൈലിയിൽ തന്നെയാണ് കളിച്ചത് എന്നും സൂര്യകുമാർ പറഞ്ഞു.

“മത്സരങ്ങളിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് പോലെയായിരിക്കണം നിങ്ങളുടെ പരിശീലനവും. എന്റെ റൺസ് എവിടെയാണെന്ന് എനിക്കറിയാം. ഞങ്ങൾക്ക് ഓപ്പൺ നെറ്റ് സെഷനുകളുണ്ട്. എന്റെ കളി എനിക്കറിയാം. ഞാൻ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല,” മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സൂര്യകുമാർ പറഞ്ഞു
“ടീമിന് ഈ വിജയം വളരെ ആവശ്യമായിരുന്നു. ഇതുപോലൊരു ഹോം ഗെയിം ജയിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമുക്ക് ശക്തമായി അടിക്കാം എന്ന് ആയിരുന്നു താൻ വദേരയയോ പറഞ്ഞത്.” അദ്ദേഹം കൂട്ടിച്ചേർത്തു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.














