ഹിറ്റ് ആകാതെ ഹിറ്റ്മാൻ!! വീണ്ടും രണ്ടക്കം കാണാതെ പുറത്ത്

Newsroom

ഹിറ്റ്മാൻ എന്ന് വിളിപ്പേരുള്ള രോഹിത് ശർമ്മ മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പറഞ്ഞതു പോലെ നോ ഹിറ്റ് മാനായി മാറുകയാണ്‌. ഇന്ന് ആർ സി ബിക്ക് എതിരെയും രോഹിത് ശർമ്മ ബാറ്റു കൊണ്ട് പരാജയപ്പെട്ടു. മുംബൈ ഇന്ത്യൻസ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഇത് നൽകുന്നത്. ഐപിഎല്ലിൽ ആക്രമണോത്സുകമായ സ്‌ട്രോക്ക് കളിയ്ക്കും സ്ഥിരതയ്ക്കും പേരുകേട്ട ഇന്ത്യൻ ഓപ്പണർ, തന്റെ അവസാന അഞ്ച് ഇന്നിംഗ്‌സുകളിലും രണ്ടക്കം കണ്ടിട്ടില്ല.

ഹിറ്റ്മാൻ 23 05 09 22 36 13 982

വാസ്തവത്തിൽ, രോഹിത്തിന്റെ സമീപകാല പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ്, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ തന്റെ അവസാന അഞ്ച് ഇന്നിംഗ്സുകളിൽ ഒന്നിലും 10 റൺസിൽ കൂടുതൽ സ്കോർ ചെയ്തിട്ടില്ല. ഇതാദ്യമായിട്ടാണ് രോഹിത് ഇങ്ങനെ ഒരു സ്ട്രീക്കിൽ പെടുന്നത്‌.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വെറും 7 റൺസിന് ആണ് രോഹിത് പുറത്തായത്. ഇതിന് മുമ്പ് 0,0,3,2 എന്നിങ്ങനെ ആയിരുന്നു രോഹിതിന്റെ സ്കോറുകൾ. മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ പ്ലേ ഓഫ് യോഗ്യത പ്രതീക്ഷകയ്ക്ക് രോഹിത് ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ്. ലീഗ് ഘട്ടത്തിൽ ഏതാനും മത്സരങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.