കേരള ബ്ലാസ്റ്റേഴ്സിന്റെ നിശു കുമാറിനായി ഈസ്റ്റ് ബംഗാൾ രംഗത്ത്

Newsroom

Picsart 23 05 09 22 14 22 472
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുൾബാക്കായ നിശു കുമാർ ക്ലബ് വിടാൻ ആണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ശ്രമിക്കുന്ന താരവുമായി ഇപ്പോൾ ഈസ്റ്റ് ബംഗാൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്‌. ടീം ആകെ മാറ്റി ശക്തമായ ടീമാക്കി മാറ്റാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ നിശു കുമാറിന് രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ അവസാന രണ്ട് സീസണുകളിലായി ആകെ 20 മത്സരങ്ങൾ മാത്രമേ നിശു കുമാറിന് കളിക്കാൻ ആയിരുന്നുള്ളൂ. കൂടുതൽ മത്സരങ്ങൾ കളിക്കാനും തന്റെ ഇഷ്ടപ്പെട്ട പൊസിഷനിലും കളിക്കാനും ആണ് നിശു കുമാർ ആഗ്രഹിക്കുന്നത്.

നിശു 23 05 09 22 14 49 866

ബെംഗളൂരു എഫ് സിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് രണ്ട് വർഷം മുമ്പ് ആയിരുന്നു നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ക്ലബ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുക തന്നെ നിശുവിനായി ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു. രണ്ട് സീസണിലും കേരളത്തിന്റെ ആദ്യ ചോഴ്സ് ആയി മാറാൻ നിശുവിനായില്ല. പരിക്കും നിശുവിന് വില്ലനായി നിന്നിരുന്നു.