ലണ്ടനിലെ ഓവലിൽ ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇഷാൻ കിഷനെ തിരഞ്ഞെടുത്തതിനെ വിമർശിച്ച് ടോം മൂഡി. കെഎൽ രാഹുലിന് പകരക്കാരനായാണ് കിഷനെ തിരഞ്ഞെടുത്തത്. എന്റെ അഭിപ്രായത്തിൽ സാഹയെ ആയിരുന്നു ഇന്ത്യ ടീമിൽ എടുക്കേണ്ടത്. ടോം മൂഡി പറഞ്ഞു.

സാഹ തന്നെയാണ് മികച്ച വിക്കറ്റ് കീല്ലർ. 15 വർഷത്തെ പരിചയസമ്പത്താണ് സാഹ കൊണ്ടുവരുന്നത്. ഒരു ഫൈനലിൽ, അവൻ കളിക്കളത്തിലായാലും കളിക്കളത്തിന് പുറത്തായാലും, അതൊരു വിലപ്പെട്ട സ്വത്താണെന്ന് ഞാൻ കരുതുന്നു, ”മൂഡി ESPNcriinfo-യോട് പറഞ്ഞു.
“ഇംഗ്ലണ്ടിൽ കാര്യങ്ങൾ ബൗളർ-ഫ്രണ്ട്ലി ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഇഷാൻ കിഷൻ ദുർബലനാണെന്ന് ഞാൻ കരുതുന്നു,” മൂഡി പറഞ്ഞു.














