ശിഖര്‍ ധവാനൊഴികെ മറ്റു താരങ്ങളാരും റൺസ് കണ്ടെത്താതിരുന്നപ്പോള്‍ കൊൽക്കത്തയ്ക്കെതിരെ 179 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് നിരിയിൽ പൊരുതി നിന്നത് 57 റൺസ് നേടിയ ശിഖര്‍ ധവാന്‍ മാത്രമാണ്. പിന്നീട് 8ാം വിക്കറ്റിൽ ഹര്‍പ്രീത് ബ്രാര്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് നേടിയ നിര്‍ണ്ണായക റണ്ണുകളും പഞ്ചാബിന് തുണയായി.
പ്രഭ്സിമ്രാന്‍ സിംഗിനെയും ഭാനുക രാജപക്സയെയും ഹര്‍ഷിത് റാണ പുറത്താക്കിയപ്പോള്‍ പഞ്ചാബ് 29/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ശിഖര്‍ ധവാന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58/3 എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്സ്.
ധവാനും ജിതേഷ് ശര്‍മ്മയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 82 റൺസാണ് നേടിയത്. 21 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ വരുൺ ചക്രവര്‍ത്തി പുറത്താക്കി 53 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. വരുൺ ചക്രവര്‍ത്തിയുടെ ഇന്നിംഗ്സിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.
57 റൺസ് നേടിയ ധവാനെ കൊൽക്കത്ത നായകന്‍ നിതീഷ് റാണ പുറത്താക്കിയതോടെ പഞ്ചാബ് 119/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. അവസാന രണ്ടോവറിൽ നിന്ന് 36 റൺസാണ് എട്ടാം വിക്കറ്റിൽ പഞ്ചാബ് നേടിയത്.
അവസാന ഓവറിൽ ഹര്‍ഷിത് റാണയ്ക്കെതിരെ 21 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഷാരൂഖ് ഖാന്‍ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു സിക്സ് നേടി.
ഹര്‍പ്രീത് കൗറും ഷാരൂഖ് ഖാനും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 16 പന്തിൽ 40 റൺസ് നേടി ടീമിനെ 179/7 എന്ന സ്കോറിലേക്ക് എത്തിച്ചു. ഷാരൂഖ് ഖാന്‍ 8 പന്തിൽ 21 റൺസും ഹര്‍പ്രീത് ബ്രാര്‍ 9 പന്തിൽ 17 റൺസുമാണ് നേടിയത്.