ഡികോക്കിന്റെ അടി മതിയായില്ല, വൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

Newsroom

ലീഗിലെ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ ഗുജറാത്ത് ജയന്റ്സ്. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിട്ട ഗുജറത്ത് 56 റൺസിന്റെ വിജയം നേടി. 228 എന്ന ലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 171/7 മാത്രമെ എടുക്കാൻ ആയുള്ളൂ‌. ഓപ്പണർമാരായ മയേർസും ഡികോക്കും നല്ല തുടക്കം ലഖ്നൗവിന് നൽകി എങ്കിലും അതിനപ്പുറം ആർക്കും വലിയ റൺ നേടാൻ ആയില്ല.

Picsart 23 05 07 19 18 45 084

ഡികോക്ക് ഇന്ന് 41 പന്തിൽ 70 റൺസ് അടിച്ചു കൂട്ടി. 3 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. മയേർസ് 32 പന്തിൽ 48 റൺസും എടുത്തു. ഇവരെ കൂടാതെ 21 റൺസ് എടുത്ത ബദോനി മാത്രമാണ് തിളങ്ങിയത്‌. ഗുജറാത്തിനായി മോഹിത് ശർമ്മ നാലു വിക്കറ്റുകൾ വീഴ്ത്തി. നൂർ, ഷമി, റഷീദ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് ആണ് എടുത്തത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് ഗംഭീര തുടക്കം നൽകി. സാഹയാണ് തുടക്കത്തിൽ ലഖ്നൗ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചത്. 41 പന്തിൽ 83 റൺസ് അടിക്കാൻ സാഹക്ക് ആയി. 10 ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

ഗുജറാത്ത് 23 05 07 17 04 05 078

സാഹ പുറത്തായതിനു ശേഷം ഹാർദ്ദികും ഗില്ലും ചേർന്ന് നല്ല കൂട്ടുകെട്ട് പടുത്തു. 15 പന്തിൽ നുന്ന് 25 റൺസ് എടുത്ത ഹാർദ്ദികിനെ മൊഹസിൻ പുറത്താക്കി. ഗിൽ ഒരു ഭാഗത്ത് തുടർന്നു. ഗിൽ 51 പന്തിൽ 94 റൺസ് എടുത്തു പുറത്താകാതെ നിന്നു. 2 ഫോറും 7 സിക്സും അടങ്ങുന്നത് ആയിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഗില്ലിന് ഒപ്പം മില്ലറും ആക്രമണത്തിൽ ചേർന്നതോടെ സ്കോർ 227ൽ എത്തി. മില്ലർ 12 പന്തിൽ നിന്ന് 23 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ലഖ്നൗ സൂപ്പർ ജയന്റ്സിനായി മൊഹ്സിൻ ഖാനും ആവേശ് ഖാനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.