കരുൺ നായർ ഐ പി എല്ലിൽ തിരികെയെത്തി, കെ എൽ രാഹുലിന് പകരക്കാരൻ

Newsroom

പരിക്കേറ്റ ക്യാപ്റ്റൻ കെ എൽ രാഹുലിന് പകരക്കാരനായി കരുൺ നായരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സൈൻ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള കരുണ് ഇതുവരെ 76 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ 1,496 റൺസും നേടിയിട്ടുണ്ട്.

Picsart 23 05 06 11 22 12 134

പരിക്ക് കാരണം ശസ്ത്രക്രിയ ചെയ്യാൻ ഒരുങ്ങുന്ന രാഹുൽ ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല എന്ന് ഉറപ്പായിരുന്നു. ഐ പി എൽ മാത്രമല്ല ജൂൺ 7 മുതൽ ലണ്ടനിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലും രാഹുൽ കളിക്കില്ല.