നെയ്മറിന്റെ വീടിന് മുന്നിലും പ്രതിഷേധം, ക്ലബ് വിടണം എന്ന് ആരാധകർ

Newsroom

പി എസ് ജി ആരാധകർ മെസ്സിക്ക് എതിരെ മാത്രമല്ല ഇപ്പോൾ നെയ്മറിന് എതിരെയും രംഗത്ത് എത്തിയിരിക്കുകയാണ്. ക്ലബ് വിടാൻ തീരുമാനിച്ച മെസ്സിക്ക് എതിരെ പ്രതിഷേധം മുഴക്കിയ പി എസ് ജി അൾട്രാസ് ഇന്നലെ രാത്രി നെയ്മറിന് എതിരെയും പ്രതിഷേധവുമായി രംഗത്ത് എത്തി. നെയ്മറിന്റെ വീടിന് മുന്നിൽ എത്തിയ പ്രതിഷേധക്കാർ എത്രയും പെട്ടെന്ന് നെയ്മർ ക്ലബ് വിടണം എന്ന് മുദ്രാവാക്യങ്ങൾ മുഴക്കി. ക്ലബിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിലെ പ്രതിഷേധങ്ങൾ ആരാധകർ മെസ്സിയുടെയും നെയ്മറിന്റെ മേൽ തീർക്കുകയാണ് എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നെയ്മ 23 05 04 12 35 33 227

മെസ്സിക്ക് എതിരായ ഇന്നലെ നടന്ന പ്രതിഷേധങ്ങളെ പി എസ് ജി അപലപിച്ചിരുന്നു. മെസ്സി അടുത്ത മാസത്തോടെ പി എസ് ജി വിടും എന്ന് ഉറപ്പായതോടെയായിരുന്നു അദ്ദേഹത്തിന് എതിരെ പ്രതിഷേധം ഉയർന്നത്. ഇപ്പോൾ പി എസ് ജി നെയ്മറിനെയും വിൽക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ. നെയ്മർ ചില ട്വീറ്റുകൾ ലൈക് ചെയ്ത് കൊണ്ട് ആരാധകരുടെ പ്രതിഷേധം ചൂടുപിടിപ്പിച്ചിട്ടുണ്ട്.