“എന്റെ അവസാന ഐ പി എൽ ആണ് ഇതെന്ന് നിങ്ങളാണ് പറഞ്ഞത്, ഞാനല്ല” – ധോണി

Newsroom

ഐ പി എല്ലിൽ ധോണിയുടെ അവസാന സീസൺ ആയിരിക്കില്ല ഇത് എന്ന സൂചനയുമായി ധോണി. ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസിനിടെ സംസാരിച്ച ധോണി താൻ ഇത് അവസാന ഐ പി എൽ സീസണാണെന്ന് പറഞ്ഞിട്ടോ തീരുമാനിച്ചിട്ടോ ഇല്ല എന്ന് പറഞ്ഞു. അവസാന സീസൺ ആയതു കൊണ്ട് ജനങ്ങൾ തരുന്ന സനേഹം ആസ്വദിക്കുന്നുണ്ടോ എന്ന അവതാരകൻ മോറിസന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ധോണി.

Picsart 23 05 03 15 45 55 134

ഇത് എന്റെ അവസാന സീസൺ ആണെന്ന് തീരുമാനിച്ചത് നിങ്ങൾ ആണെന്നും ഞാൻ അല്ല എന്നും ധോണി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിൽ തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഇത് ക്രിക്കറ്റ് ആരാധകർക്കും സന്തോഷം നൽകും. അവസാന സീസണുകളിൽ എല്ലാം ധോണിയുടെ വിരമിക്കൽ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അപ്പോൾ എല്ലാം ധോണി കളി തുടരാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.