ഹാർദിക് പാണ്ഡ്യ തന്റെ ഇന്നിംഗ്സിൽ കുറച്ച് റിസ്കുകൾ എടുക്കാൻ തയ്യാറായിരുന്നു എങ്കിൽ ഗുജറാത്ത് പരാജയപ്പെടില്ലായിരുന്നു എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ. പാണ്ഡ്യ നന്നായി കളിച്ചിരുന്നു എങ്കിൽ ഗുജറാത്തിന് ഒന്നോ രണ്ടോ ഓവറെങ്കിലും ശേഷിക്കെ തന്നെ ലക്ഷ്യം പിന്തുടരാൻ കഴിയുമായിരുന്നുവെന്നും പാർഥിവ് പറഞ്ഞു.
“ഹാർദിക് കുറഞ്ഞ റിസ്ക് ഉള്ള ക്രിക്കറ്റ് കളിച്ചതിനാൽ ആണ് മത്സരം അവസാനം വരെ പോയത്. അദ്ദേഹം കുറച്ച് റിസ്ക് എടുത്തിരുന്നെങ്കിൽ, 130 റൺസ് വിജയലക്ഷ്യം അവർക്ക് ഒന്നോ രണ്ടോ ഓവർ ശേഷിക്കെ തന്നെ പിന്തുടരമായിരുന്നു. 53 പന്തിൽ നിങ്ങൾ പുറത്താകാതെ 59 റൺസ് എടുക്കുമ്പോൾ, നിങ്ങളുടെ ടീം വിജയിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം പകുതിയോളം റൺസ് നേടി. പക്ഷെ അദ്ദേഹം നേടിയ എല്ലാ ബൗണ്ടറികളും ബാക്ക് ഫൂട്ടിൽ ആയിരുന്നു.” പാർഥിവ് പറഞ്ഞു.
കാര്യങ്ങൾ സംഭവിക്കുന്നതിനായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു, നമുക്ക് കാര്യങ്ങൾ നടക്കണം എങ്കിൽ നമ്മൾ തന്നെ കാര്യങ്ങൾ നടത്തണം. അദ്ദേഹം അത് ചെയ്തില്ല. പാർഥിവ് ജിയോ സിനിമയിൽ പറഞ്ഞു.