അമനും റിപലും എല്ലാ ക്രെഡിറ്റും അര്‍‍ഹിക്കുന്നു – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ഗുജറാത്തിനെതിരെയുള്ള ലോ സ്കോറിംഗ് ത്രില്ലറിലെ വിജയത്തിന്റെ എല്ലാം ക്രെഡിറ്റും അമന്‍ ഹകീം ഖാനിനും റിപൽ പട്ടേലിനും ഉള്ളതാണെന്ന് പറഞ്ഞ് ഡൽഹി നായകന്‍ ഡേവിഡ് വാര്‍ണര്‍. അവരുടെ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ നയിച്ചതെന്നും വാര്‍ണര്‍ പറ‍ഞ്ഞു.

ഷമിയുടെ സ്പെല്ലിൽ തന്നെ ഡൽഹി ബാറ്റ്സ്മാന്മാര്‍ പതറിയെന്നും സ്ഥിരമായി ഇപ്പോള്‍ ഡൽഹി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നും അതിനൊരു മാറ്റം വേണമെന്നും തങ്ങളുടെ ബാറ്റിംഗിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.