ലോകകപ്പ് ലക്ഷ്യം വെച്ച് 10 ദിവസത്തെ ക്യാമ്പ് നടത്തുവാന്‍ ഒരുങ്ങി ബംഗ്ലാദേശ്, വേദിയായി ബെംഗളൂരുവും യുഎഇയും പരിഗണനയിൽ

Sports Correspondent

Updated on:

2023 ഏകദിന ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിൽ 10 ദിവസത്തെ ക്യാമ്പ് നടത്തുവാനായി ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നു. വേദിയായി ബെംഗളൂരുവും യുഎഇയും ആണ് പരിഗണിക്കുന്നത്. എന്നാൽ ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ തന്നെ ക്യാമ്പ് എവിടെ നടത്തണമെന്ന തീരുമാനം ആയിട്ടില്ല.

വിദേശത്ത് ക്യാമ്പ് നടത്തുവാന്‍ സാധിക്കുന്നില്ലെങ്കിൽ നാട്ടിൽ തന്നെ ക്യാമ്പ് നടത്തുവാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. ബംഗ്ലാദേശിന്റെ മത്സരവേദികള്‍ ഏതെന്ന് വ്യക്തമായാൽ അത് അനുസരിച്ച് ക്യാമ്പ് പ്ലാന്‍ ചെയ്യാമെന്നാണ് ബോര്‍ഡിന്റെ നിലപാട്.