ലാൽദിൻലിയാന ഒഡീഷ എഫ് സിയിലേക്ക്

Newsroom

Picsart 23 04 30 21 47 08 850
Download the Fanport app now!
Appstore Badge
Google Play Badge 1

റൈറ്റ്ബാക്ക് ആയ ലാൽദിൻലിയാന റെന്ത്ലെ ഇനി ഒഡീഷ എഫ് സിയിൽ. താരം ഒഡീഷയിൽ കരാർ ഒപ്പുവെച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. അവസാന രണ്ടു സീസണുകളിലായി റെന്ത്ലെ ജംഷദ്പൂർ എഫ് സിക്ക് ഒപ്പമായിരുന്നു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ ഐ എസ് എല്ലിൽ താരം കളിച്ചിരുന്നു.

ഒഡീഷ 23 04 30 21 46 55 159

ജംഷദ്പൂരിൽ എത്തും മുമ്പ് മൂന്ന് സീസണുകളിൽ ചെന്നൈയിൻ എഫ് സിയിൽ ആയിരുന്നു ലാൽദിൻലിയാന കളിച്ചിരുന്നത്. 24കാരനായ താരം 75 മത്സരങ്ങൾ ഇതുവരെ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മുമ്പ് ഐസാൾ എഫ് സിയിലും താരം കളിച്ചിട്ടുണ്ട്. ചിംഗ വെങ് എഗ് സിയിലൂടെ വളർന്ന വന്ന താരമാണ്.