ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ കേന്ദ്ര കരാര്‍ പുറത്ത് വിട്ട് ബിസിസിഐ. ഇതിൽ ശിഖ പാണ്ടേയ്ക്കും പൂനം യാദവിനും കേന്ദ്ര കരാറുകള്‍ നഷ്ടമാകുകയാണ്. 50 ലക്ഷം വരുമാനം ലഭിയ്ക്കുന്ന ഗ്രേഡ് എ കരാറിൽ ഹര്‍മ്മന്‍പ്രീത് കൗറും, സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും ഉള്‍പ്പെടുന്നു. ഇതിൽ ദീപ്തി ശര്‍മ്മയെ ഗ്രേഡ് ബി കരാറിൽ നിന്ന് ഗ്രേഡ് എ കരാറിലേക്ക് പ്രൊമോട്ട് ചെയ്യുകയായിരുന്നു.
മാര്‍ച്ച് 2022ന് ശേഷം ഇന്ത്യയ്ക്കായി ഒരു ഫോര്‍മാറ്റിലും പൂനം യാദവ് കളിച്ചിട്ടില്ല. അതേ സമയം ശിഖ പാണ്ടേ ഏകദിനത്തിൽ 2021ന് ശേഷം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടില്ല. ടി20 മത്സരങ്ങളിൽ ചില പരമ്പരകളിലെല്ലാം ടീമിനൊപ്പം ചേരുവാന്‍ താരത്തിന് സാധിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ, അരുന്ധതി റെഡ്ഡി എന്നിവര്‍ക്കും സ്ഥാനം നഷ്ടമാകുന്നു.
ഗ്രേഡ് ബി കരാര്‍ (30 ലക്ഷം): Renuka Singh Thakur, Jemimah Rodrigues, Shafali Verma, Richa Ghosh, Rajeshwari Gayakwad
ഗ്രേഡ് സി കരാര്‍(10 ലക്ഷം):Meghna Singh, Devika Vaidya, Sabbineni Meghana, Anjali Sarvani, Pooja Vastrakar, Sneh Rana, Radha Yadav, Harleen Deol, Yastika Bhatia