ഗോളിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ തോൽവിയേറ്റ് വാങ്ങിയ അയര്‍ലണ്ടിന് ഈ ടെസ്റ്റ് വിജയിച്ചാൽ മാത്രമേ പരമ്പരയിൽ ഒപ്പമെത്തുവാനാകൂ.
അയര്‍ലണ്ടിനായി മാറ്റ് ഹെംഫ്രിസ് ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. താരത്തിന്റെ ആദ്യത്തെ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണ് ഇത്.
ഗ്രഹാം ഹ്യൂമും പോള്‍ സ്റ്റിര്ലിഗും ടീമിലേക്ക് എത്തുമ്പോള്‍ മാര്‍ക്ക് അഡൈര്‍ , മാറ്റ് കോമ്മിന്സ് എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.
അയര്‍ലണ്ട്: Paul Stirling, James McCollum, Andrew Balbirnie(c), Harry Tector, Curtis Campher, Peter Moor, Lorcan Tucker(w), Andy McBrine, Graham Hume, Matthew Humphreys, Benjamin White
ശ്രീലങ്ക: Nishan Madushka, Dimuth Karunaratne(c), Kusal Mendis, Angelo Mathews, Dinesh Chandimal, Dhananjaya de Silva, Sadeera Samarawickrama(w), Ramesh Mendis, Prabath Jayasuriya, Asitha Fernando, Vishwa Fernando