“വിഷമഘട്ടങ്ങളിലൂടെ ആണ് കടന്നു പോയത്, താൻ ഇപ്പോഴും റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നു” – അസെൻസിയോ

Newsroom

റയൽ മാഡ്രിഡിനായി ഇപ്പോൾ ഗംഭീര ഫോമിൽ കളിക്കുന്ന അസെൻസിയോ റയൽ മാഡ്രിഡിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു‌‌. ഇന്നലെ സെൽറ്റ വിഗോയ്ക്ക് എതിരെ ഗോൾ അടിച്ച് ഹീറോ ആയ അസെൻസിയോ മത്സര ശേഷം സംസാരിക്കുകയായിരുന്നു. ഞാൻ റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നു. വിഷമ ഘട്ടങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്‌. അസെൻസിയോ പറഞ്ഞു. അവസാന സീസണുകളിൽ അസെൻസിയോക്ക് അധികം അവസരം ആദ്യ ഇലവനില ലഭിച്ചിരുന്നില്ല.

അസെൻസിയോ 23 04 23 02 12 04 571

ഈ സീസണിൽ അസെൻസിയോ വീണ്ടും ഫോമിലേക്ക് എത്തിയിരിക്കുകയാണ്. 2023 ആയതിനു ശേഷം ഇതുവരെ എട്ടു ഗോളുകൾ നേടാൻ അസെൻസിയോക്ക് ആയിട്ടുണ്ട്. റയൽ മാഡ്രിഡ് ആരാധകർ എന്നെ സ്നേഹിക്കുന്നുണ്ട്. അവർക്ക് അറിയാം എനിക്ക് ക്ലബിനോടുള്ള ഇഷ്ടം. അസെൻസിയോ പറഞ്ഞു.

അസെൻസിയോ നേരത്തെ ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ റയൽ മാഡ്രിഡും അസെൻസിയോയും തമ്മിൽ പുതിയ കരാറിനായുള്ള ചർച്ചകൾ നടക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.