“പ്ലയർ ഓഫ് ദി മാച്ച് അർഷ്ദീപ് ആണ് അർഹിക്കുന്നത്, ഞാനല്ല” – സാം കറൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയപ്പോൾ ബാറ്റു കൊണ്ട് സാം കറനും ബൗൾ കൊണ്ട് അർഷ്ദീപും ആയിരുന്നു തിളങ്ങിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 2 വിക്കറ്റുകൾ ഉൾപ്പെടെ അർഷ്ദീപ് സിംഗ് 4/29 എന്ന ഗംഭീര ബൗളിംഗ് കാഴ്വ്ചവെച്ചു. പക്ഷെ 29 പന്തിൽ 55 റൺസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ സാം കറാൻ
ആണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഇന്നലെ നേടിയത്.

അർഷ്ദീപ് 23 04 23 01 28 42 683

അവാർഡ് സ്വീകരിക്കവെ ഈ പുരസ്കാരത്തിന് ഞാനല്ല അർഷ്ദീപ് സിംഗ് ആണ് അർഹൻ എന്നു കറൻ പറഞ്ഞു.

“ഈ വിജയം വളരെ സ്പെഷ്യൽ ആയിരുന്നു. അതിശയകരമായ ഗ്രൗണ്ടും അന്തരീക്ഷവുമായിരുന്നു ഇവിടെ. മുംബൈ ഇന്ത്യൻസ് ഒരു കടുപ്പമേറിയ ടീമാണ്. ഇവിടെ വിജയിക്കാൻ ആയതും ഒരു ടോട്ടൽ പ്രതിരോധിക്കാൻ ആയതും ഞങ്ങൾക്ക് വളരെ വലിയ കാര്യമാണ്‌” കറൻ പറഞ്ഞു ‌

ഞാൻ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനല്ല, അർഷ്ദീപ് ആണ് ഇത് അർഹിക്കുന്നത്‌. ഞാൻ എന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മറ്റുള്ളവർ അവരുടെ ജോലിയും ചെയ്തു. ശിഖറും റബാഡയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കറാൻ പറഞ്ഞു.