അബദ്ധങ്ങൾ മറക്കണം, എഫ് എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണ് എതിരെ

Newsroom

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ ദുഖം മറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങുന്നു. വെംബ്ലിയിൽ നടക്കുന്ന എഫ് എ കപ്പ് സെമിയിൽ ബ്രൈറ്റണൺ ആണ് യുണൈറ്റഡിന്റെ എതിരാളികൾ. മികച്ച ഫോമിലുള്ള ബ്രൈറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ് വെല്ലുവിളി തന്നെ ഉയർത്തും. ഡി സെർബി പരിശീലകനായി എത്തിയ ശേഷം ഇംഗ്ലണ്ടിൽ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന ടീമായാണ് പലരും ബ്രൈറ്റണെ വിലയിരുത്തുന്നത്..

Picsart 23 02 24 04 27 38 298

ഈ സീസൺ തുടക്കത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് ബ്രൈറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ചാണ് ബ്രൈറ്റൺ സെമി കളിക്കാൻ വരുന്നത്. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ന്റെ വലിയ പരാജയം സെവിയ്യയിൽ നിന്ന് ഏറ്റുവാങ്ങിയാണ് വരുന്നത്.

ബ്രൂണോ ഫെർണാണ്ടസ് ഇന്ന് ടീമിൽ തിരിജെയെത്തും. റാഷ്ഫോർഡും ഇന്ന് ആദ്യ ഇലവനിൽ എത്തും. എന്നാലും ഡിഫൻസിലെ ആശങ്കകൾ തുടരും. ഡിഫൻസിലെ അബദ്ധങ്ങൾ ആയിരുന്നു യുണൈറ്റഡിനെ യൂറോപ്പ ലീഗിൽ നിന്ന് പുറത്താക്കിയത്.