വിശ്രമം നൽകിയതല്ല, തന്നെ പുറത്താക്കിയതായി തോന്നുന്നു – റുമാന അഹമ്മദ്

Sports Correspondent

തന്നെ ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് പുറത്താക്കിയതായാണ് താന്‍ മനസ്സിലാക്കുന്നത് എന്ന് പറഞ്ഞ് മുന്‍ ബംഗ്ലാദേശ് വനിത ക്യാപ്റ്റന്‍ റുമാന അഹമ്മദ്. സെലക്ടര്‍മാര്‍ താരത്തിന് വിശ്രമം നൽകിയതാണെന്നും വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് വിശ്രമം നൽകുന്നുവെന്നാണ് പറഞ്ഞത്.

വളരെ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വരാനിരിക്കുകയാണെന്നും താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് അത്യാവശ്യമാണെന്നുമാണ് ബിസിബി വനിത ടീം സെലക്ടര്‍ മോഞ്ജുറുള്‍ ഇസ്ലാം പറഞ്ഞത്.

ഒരു താരത്തിന് വിശ്രമം അനുവദിക്കുമ്പോള്‍ അത് അവരോട് പറയാറുണ്ടെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ തന്നെ ഡ്രോപ് ചെയ്യുകയാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും റുമാന പറഞ്ഞു.