ലോക ക്രിക്കറ്റിൽ ആരും ഇപ്പോൾ സിറാജിനെക്കാൾ നന്നായി ബൗൾ ചെയുന്നില്ല എന്ന് ഹർഭജൻ

Newsroom

സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ പഞ്ചാബിനെതിരെ നാലു വിക്കറ്റ് നേടി ആർ സി ബിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാൻ മുഹമ്മദ് സിറാജിനായിരുന്നു. ഇപ്പോൾ ക്രിക്കറ്റിൽ ഏറ്റവും നന്നായി ബൗൾ ചെയ്യുന്ന താരം സിറാജ് ആണെന്ന് ഹർഭജൻ സിംഗ്.

സിറാജ് 23 04 20 19 58 46 801

കഴിഞ്ഞ വർഷത്തെ സിറാജും ഇതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഹർഭജൻ പറഞ്ഞു, ആർ‌സി‌ബി പേസർ ഇപ്പോൾ റൺസ് ചോർത്തുന്നില്ല എന്നും ബാറ്റർമാരെ ഭയപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“മുഹമ്മദ് സിറാജ് തന്റെ ലൈനിലും ലെങ്തിലും തികച്ചും സെൻസേഷണൽ ആണ്, ഇപ്പോൾ ലോക ക്രിക്കറ്റിൽ മറ്റാരും അവനെക്കാൾ നന്നായി ബൗൾ ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സിറാജിന്റെ പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ട്, അദ്ദേഹം റൺ ചോർച്ച ഒഴിവാക്കുക മാത്രമല്ല ചെയ്യുന്നത്. വിക്കറ്റ് വീഴ്ത്തുകയും ബാറ്റർമാരെ ഭയപ്പെടുത്തുകയും ചെയ്യുന്നു,” ഹർഭജൻ പറഞ്ഞു.