അർജുൻ ടെൻഡുൽക്കർ നന്നായി പന്തെറിഞ്ഞു എന്ന് ടിം ഡേവിഡ്

Newsroom

സച്ചിൻ ടെൻഡുൽക്കറുടെ മകനായ അർജുൻ ഇന്നലെ മുംബൈ ഇന്ത്യൻസിനായി ഐ പി എല്ലിൽ അരങ്ങേറ്റൻ നടത്തിയിരുന്നു‌. രണ്ട് ഓവർ മാത്രം പന്തെറിഞ്ഞ അർജുൻ 16 റൺസ് വഴങ്ങി. വിക്കറ്റ് നേടാനും ആയിരുന്നില്ല. എങ്കിലും ആദ്യ ഓവറിൽ മികച്ച സ്വിംഗ് അർജുന്റെ ബൗളിൽ കാണാനായിരുന്നു. അർജുന്റെ അരങ്ങേറ്റം നല്ലതായിരുന്നു എന്ന് മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡ് മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. കളിക്കാരനെ അഭിനന്ദിക്കുകയും യുവതാരം തന്റെ അരങ്ങേറ്റത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു എന്നും ഡേവിഡ് പറഞ്ഞു.

അർജുൻ 23 04 16 15 56 09 644

“ആദ്യ ഓവർ ബൗൾ ചെയ്യാൻ എത്തിയ അർജുൻ ഒരു മികച്ച ജോലി ചെയ്തുവെന്ന് ഞാൻ കരുതി. അവൻ പന്ത് നന്നായി സ്വിംഗ് ചെയ്തു. അവന് ക്യാപ്പ് നൽകുമ്പോൾ ആണ് ഞാൻ അർജുന്റെ അരങ്ങേറ്റത്തെ കുറിച്ച് അറിയുന്നത്” ടിം ഡേവിഡ് പറഞ്ഞു. ഈ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ചതും ഗംഭീരവുമാണെന്ന് ഞാൻ കരുതുന്നു. ആ പ്രകടനത്തിൽ നിന്ന് അവന് ആത്മവിശ്വാസം വളർത്താം എന്നും ഡേവിഡ് മാധ്യമങ്ങളോട് പറഞ്ഞു.