ബാബർ അസത്തിന് സെഞ്ച്വറി, ന്യൂസിലൻഡിനെ വീണ്ടും തോൽപ്പിച്ച് പാകിസ്ഥാൻ

Newsroom

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാൻ ഉജ്ജ്വല വിജയം നേടി. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-0ന്റെ ലീഡ് പാകിസ്താൻ നേടി. ബാബർ അസമിന്റെ സെഞ്ചുറിയുടെയും റിസ്‌വാന്റെ അർധസെഞ്ചുറിയുടെയും പിൻബലത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ തങ്ങളുടെ 20 ഓവറിൽ 192-4 എന്ന മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ബാബർ 58 പന്തിൽ നിന്ന് 101 എടുത്തു. റിസുവാൻ 34 പന്തിൽ നിന്ന് 50 റൺസും ഇന്ന് നേടി.

Picsart 23 04 16 01 14 46 144

മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻഡ് ആവശ്യമായ റൺ റേറ്റ് നിലനിർത്താൻ പാടുപെട്ടു, മാർക്ക് ചാപ്മാൻ മാത്രമാണ് ബാറ്റു കൊണ്ട് തിളങ്ങിയത്. അദ്ദേഹം 65 റൺസ് നേടി. ഹാരിസ് റൗഫിന്റെ തകർപ്പൻ 4 വിക്കറ്റ് നേട്ടം ന്യൂസിലൻഡിനെ 154-7 എന്ന നിലയിൽ ഒതുക്കി. തുടർച്ചയായി രണ്ടാൻ മത്സരത്തിലാണ് റൗഫ് നാലു വിക്കറ്റുകൾ വീഴ്ത്തുന്നത്‌.