സൂര്യകുമാർ യാദവിന്റെ മോശം ഫോം തുടരുന്നു. ഇന്നലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിക്കുന്നതിനിടെ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കിന് പുറത്തായി. അവസാന ആറ് മത്സരങ്ങൾക്ക് ഇടയിൽ സൂര്യകുമാറിന്റെ നാലാമത്തെ ഗോൾഡൻ ഡക്കാണ് ഇത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 173 റൺസ് പിന്തുടരുന്നതിനിടെ 16-ാം ഓവറിലെ അവസാന പന്തിൽ മുകേഷ് കുമാറിനു മുന്നിലാണ് സൂര്യകുമാർ കീഴടങ്ങിയത്.
മൂന്ന് ഗോൾഡൻ ഡക്കുകൾക്ക് പുറത്തായ ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര മറക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് സൂര്യകുമാർ വീണ്ടും പൂജ്യത്തിൽ കളം വിടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റർ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 15ഉം 1ഉം ആയിരുന്നു സൂര്യകുമാറിന്റെ സ്കോറുകൾ.