കൊമ്പനിയുടെ ബേർൺലി പ്രീമിയർ ലീഗിൽ തിരികെയെത്തി

Newsroom

കൊമ്പനി പരിശീലിപ്പിക്കുന്ന ബേർൺലി പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ഉറപ്പാക്കി.വെള്ളിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ മിഡിൽസ്ബറോയെ 2-1 ന് തോൽപ്പിച്ചതോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ അവർ ഉറപ്പിച്ചത്. ഈ ജയം ബേൺലിക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ ആകും എന്ന് ഉറപ്പാക്കി‌. ടീമിന് ഇനിയും ഏഴ് മത്സരങ്ങൾ കളിക്കാൻ ബാക്കിയിരിക്കെ ആണ് ബേർൺലി പ്രൊമോഷൻ ഉറപ്പാക്കുന്നത്‌.

Picsart 23 04 08 09 25 06 161

39 മത്സരങ്ങളിൽ നിന്ന് 87 പോയിന്റുമായി ബേർൺലി ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള ഷെഫീൽഡിനെക്കാൾ 11 പോയിന്റ് മുന്നിൽ ഉള്ള ബേർൺലി ഇനി കിരീടം ഉറപ്പിക്കുന്നതിൽ ആകും ശ്രദ്ധ കൊടുക്കുക. കഴിഞ്ഞ സീസണിൽ ആയിരുന്നു ബേർൺലി ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടത്. അതിനു മുമ്പ് ആറ് സീസണിലും അവർ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നു.