‘എല്ലാ നേട്ടങ്ങൾക്കും ദൈവത്തിന് നന്ദി, ഇനി ശേഷിക്കുന്ന ഫുട്ബോൾ കാലം ആസ്വദിക്കും” – മെസ്സി

Newsroom

തനിക്ക് ഫുട്ബോളിൽ ലഭിച്ച എല്ലാ നേട്ടങ്ങൾക്കും ദൈവത്തിന് നന്ദി പറയുന്നു എന്ന് മെസ്സി. ഇന്നലെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മെസ്സിയുടെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഈ ചടങ്ങിൽ സംസാരിക്കുക ആയിരുന്നു മെസ്സി. താൻ ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം എന്റെ ടീമംഗങ്ങൾക്കും. ഇനി ഈ നേട്ടങ്ങൾ ആസ്വദിക്കാനുള്ള സമയം ആണെന്ന് മെസ്സി പറഞ്ഞു.

മെസ്സി 23 03 28 10 45 48 842

ഞങ്ങളെ വളരെ സുന്ദരമായ ലോകാത്താണ് ജീവിക്കുന്നത്. ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങൾക്ക് ഏറെ സ്നേഹം ആണ് ലഭിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇത് ലഭിക്കുന്നു. ലോകകപ്പ് ജയിച്ചതിൽ ഞങ്ങൾ ഏറെ സന്തോഷവാന്മാരാണ്. മെസ്സി പറഞ്ഞു. താൻ ഇനി എത്ര കാലം ഫുട്ബോളിൽ ഉണ്ടാകും എന്ന് അറിയില്ല. എന്നാൽ ബാക്കിയുള്ള കാലം എല്ലാം ഫുട്ബോൾ ആസ്വദിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത്. മെസ്സി പറഞ്ഞു.