ഒരു എൽ ക്ലാസികോയിൽ കൂടെ ബാഴ്സലോണക്ക് വിജയം. സ്‌പെയിനിലെ രണ്ട് മുൻനിര വനിതാ ഫുട്‌ബോൾ ടീമുകളായ എഫ്‌സി ബാഴ്‌സലോണ ഫെമെനിയും റയൽ മാഡ്രിഡ് ഫെമെനിനോയും ഏറ്റുമുട്ടിയ ഇന്നത്തെ ആവേശകരമായ മത്സരത്തിൽ കാറ്റലോണിയൻ ടീമാണ് 1-0ന് വിജയിച്ചത്. എസ്താഡി ജോഹാൻ ക്രൈഫിൽ നടന്ന കളിയിൽ, ഇരു ടീമുകളും ഗോളടിക്കാനുള്ള നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു.
എഫ്‌സി ബാഴ്‌സലോണ ആൺ 77-ാം മിനിറ്റിൽ ലീഡ് എടുത്തത്. പെനാൽറ്റി ഗോളാക്കി ഫ്രിഡോലിന റോൾഫോ ആൺ തന്റെ ടീമിനെ മുന്നിലെത്തിച്ചത്. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ സമനില ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡ് ഫെമെനിനോ കഠിനമായി പൊരുതിയെങ്കിലും ബാഴ്‌സലോണയുടെ പ്രതിരോധം മറികടക്കാൻ ഒരു വഴി കണ്ടെത്താനായില്ല.
ഈ വിജയത്തോടെ എഫ്‌സി ബാഴ്‌സലോണ ഫെമിനി പ്രൈമറ ഡിവിഷനിൽ ഒന്നാമത് നിൽക്കുകയാണ്. ബാഴ്സലോണക്ക് 69 പോയിന്റാണ് ഉള്ളത്. റയൽ മാഡ്രിഡ് 56 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.