ഫൈനലിലെത്തുവാന്‍ ഡൽഹി നേടേണ്ടത് 139 റൺസ്, യുപിയ്ക്കായി അര്‍ദ്ധ ശതകവുമായി മഗ്രാത്ത്

Sports Correspondent

വനിത പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 138 റൺസ് നേടി യുപി വാരിയേഴ്സ്. ഇന്ന് വിജയിച്ചാൽ നേരിട്ട് ഫൈനലില്‍ എത്തുവാന്‍ ഡൽഹിയ്ക്ക് സാധിക്കും. ഒന്നാം സ്ഥാനത്തുള്ള മുംബൈയുടെ ഒപ്പമെത്തുവാന്‍ സാധിയ്ക്കുന്ന ഡൽഹിയ്ക്ക് മികച്ച റൺ റേറ്റ് തുണയാകും.

58 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്തും – അഞ്ജലി സര്‍വാനിയും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 15 പന്തിൽ 33 റൺസ് നേടിയാണ് യുപി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഇതിൽ അഞ്ജലിയുടെ സംഭാവന മൂന്ന് റൺസാണ്. 36 റൺസ് നേടിയ അലൈസ ഹീലിയാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഡൽഹിയ്ക്കായി ആലിസ് കാപ്സി 3 വിക്കറ്റും രാധ യാധവ് 2 വിക്കറ്റും നേടി.