ഓള്‍റൗണ്ട് മികവിൽ അമേലിയ, വിജയം മുംബൈയ്ക്ക്, ഫൈനലുറപ്പിക്കുവാന്‍ ഇനി ഡൽഹിയുടെ മത്സരത്തിനായി കാത്തിരിക്കണം

Sports Correspondent

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധികാരിക വിജയം നേടി 12 പോയിന്റോടെ തിരികെ പോയിന്റ് പട്ടികയിൽ എത്തിയെങ്കിലും നേരിട്ട് ഫൈനലിലെത്തുവാന്‍ ഡൽഹിയുടെ മത്സരഫലത്തിനായി മുംബൈ കാത്തിരിക്കണം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 125/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മുംബൈ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ സ്വന്തമാക്കി.

31 റൺസ് നേടിയ അമേലിയ കെര്‍ 30 റൺസ് നേടിയ യാസ്തിക ഭാട്ടിയ 24 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്. ആര്‍സിബിയ്ക്കായി കനിക അഹൂജ രണ്ട് വിക്കറ്റ് നേടി.

എൽസെ പെറി 29 റൺസും റിച്ച ഘോഷ് 13 പന്തിൽ 29 റൺസും നേടിയാണ് ആര്‍സിബിയെ 125/9 എന്ന സ്കോറിലേക്ക് എത്തിച്ചത്. സ്മൃതി മന്ഥാന 24 റൺസും നേടി. അമേലിയ കെര്‍ മുംബൈയക്കായി മൂന്നും നാറ്റ് സ്കിവര്‍, ഇസ്സി വോംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.