2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വരണം എന്ന് ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടാകുൻ ഇത് എന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി പറഞ്ഞു. 2023-ലെ ഏഷ്യാ കപ്പിന് പാകിസ്താൻ ആണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ടൂർണമെന്റിനായി ഇന്ത്യ അയൽരാജ്യത്തേക്ക് പോകില്ലെന്നാണ് ബി സി സി ഐ നിലപാട്.
“ഇന്ത്യ വന്നിരുന്നെങ്കിൽ ശരിക്കും നന്നായിരുന്നു. ഇത് യുദ്ധങ്ങളുടെയും വഴക്കുകളുടെയും തലമുറയല്ല. ബന്ധങ്ങൾ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു.
“നമുക്ക് ഒരാളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹം ഉണ്ടാവുകയും അവൻ ഞങ്ങളോട് സംസാരിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ എന്തുചെയ്യും? ബിസിസിഐ വളരെ ശക്തമായ ഒരു ബോർഡാണ് എന്നതിൽ സംശയമില്ല, പക്ഷേ നിങ്ങൾ ശക്തനാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ട്. നിങ്ങൾ ശത്രുക്കളെ ഉണ്ടാക്കാൻ ശ്രമിക്കരുത്. നിങ്ങൾ ചങ്ങാതിമാരെ ഉണ്ടാക്കണം, നിങ്ങൾ കൂടുതൽ ചങ്ങാതിമാരെ ഉണ്ടാക്കുമ്പോൾ നിങ്ങൾ ശക്തരാകും” അദ്ദേഹം കൂട്ടിച്ചേർത്തു.
“പാകിസ്ഥാനിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ല. അടുത്തിടെ നിരവധി അന്താരാഷ്ട്ര ടീമുകൾ ഇവിടേക്ക് യാത്ര ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും സുരക്ഷാ ഭീഷണികൾ ഞങ്ങൾ നേരിട്ടിരുന്നു, എന്നാൽ ഇരു രാജ്യങ്ങളുടെയും സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ പര്യടനം നടക്കും.” അഫ്രീദി പറഞ്ഞു. ഇന്ത്യയുടെ അവസാനത്തെ പാകിസ്ഥാൻ പര്യടനം 2008-ൽ ഏഷ്യാ കപ്പ് കളിക്കാൻ ആയിരുന്നു,