“ചെന്നൈയിലെ പിച്ച് ഇന്ത്യയെ സഹായിക്കും”

Newsroom

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നിർണയിക്കുന്ന നാളത്തെ മത്സരത്തിൽ ചെന്നൈയിലെ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വസീം ജാഫർ പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1ന് സമനിലയിൽ നിൽക്കുകയാണ്. ആയതോടെ, ചെപ്പോക്ക് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന പോരാട്ടം ആകും ആര് പരമ്പര സ്വന്തമാക്കും എന്നത് തീരുമാനിക്കുക.

Picsart 23 03 21 19 40 23 474

ESPNcriinfo യോട് സംസാരിച്ച ജാഫർ, ചെന്നൈയിലെ പിച്ച് ഇന്ത്യക്ക് അനുകൂലമായിരിക്കണമെന്ന് പറഞ്ഞു, സ്വിംഗിന്റെ അഭാവം കാരണം ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും നാളെ തിളങ്ങില്ല എന്ന് അദ്ദേഹം പറഞ്ഞു.

“ചെന്നൈയുടെ പിച്ച് ടീം ഇന്ത്യക്ക് അനുകൂലമാകുമെന്ന് ഞാൻ കരുതുന്നു. വേദിയിലെ സ്വിംഗിന്റെ അഭാവം കാരണം മിച്ചൽ സ്റ്റാർക്ക് അത്ര ഉപദ്രവം ചെയ്യില്ല. അതിനാൽ, ഇന്ത്യയുടെ ബാറ്റർമാർക്ക് കാര്യങ് സുഖകരമായിരിക്കും,” ജാഫർ പറഞ്ഞു. “പന്ത് കറങ്ങാം; സ്പിന്നിന് അനുകൂലമാകും, അതിനാൽ, മിച്ചൽ മാർഷിനെയും ഇന്ത്യക്ക് പിടിച്ചുകെട്ടാൻ ആകും. ”ജാഫർ കൂട്ടിച്ചേർത്തു.