പാകിസ്താൻ സൂപ്പർ ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാൾ കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പിസിബി മേധാവി സേത്തു എന്ന് പറഞ്ഞു, “ഡിജിറ്റൽ കണക്കിനെ കുറിച്ച് സംസാരിച്ചാൽ. പിഎസ്‌എൽ ഹാഫ് സ്റ്റേജിൽ മാത്രമായിരുന്നപ്പോൾ പി എസ് എൽ 11-ൽ കൂടുതൽ റേറ്റിംഗ് നേടിയിരുന്നു. പി എസ് എൽ പൂർത്തിയാകുമ്പോഴേക്ക് അത് 18 അല്ലെങ്കിൽ 20 ആയിരിക്കും.” പി സി ബി ചെയർമാൻ പറഞ്ഞു.
150 ദശലക്ഷത്തിലധികം ആളുകൾ ഇത്തവണത്തെ പി എസ് എൽ ഡിജിറ്റലായി കണ്ടു. അതൊരു ചെറിയ കാര്യമല്ല. അതേ ഘട്ടത്തിൽ, ഐപിഎല്ലിന്റെ ഡിജിറ്റൽ റേറ്റിംഗ് 130 ദശലക്ഷം ആയിരുന്നു. പിഎസ്‌എല്ലിന് 150 ദശലക്ഷത്തിലേറെയുമാണ്. അതിനാൽ ഇത് പാകിസ്ഥാന്റെ വിജയമാണ്,” നജാം സേത്തി കൂട്ടിച്ചേർത്തു. പി എസ് എൽ രണ്ട് ദിവസം മുമ്പ് അവസാനിച്ചിരുന്നു.
വരാനിരിക്കുന്ന ഐപിഎൽ 16-ാം പതിപ്പ് മാർച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്.