മാർച്ചിൽ ജോർദാനിലും ഉസ്ബെക്കിസ്ഥാനിലും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയി 23 അംഗ ടീമിനെ ഇന്ത്യൻ വനിതാ ടീമിനെ മുഖ്യ പരിശീലകൻ തോമസ് ഡെന്നർബി പ്രഖ്യാപിച്ചു. സീനിയർ ഇന്ത്യൻ വനിതാ ദേശീയ ടീം മാർച്ച് 17 മുതൽ മാർച്ച് 22 വരെ ജോർദാനിലും മാർച്ച് 23 മുതൽ മാർച്ച് 29 വരെ ഉസ്ബെക്കിസ്ഥാനിലും മത്സരങ്ങൾ കളിക്കും.
എഎഫ്സി വനിതാ ഒളിമ്പിക് യോഗ്യതാ റൗണ്ട് 1-ൽ ടീമിന്റെ പങ്കാളിത്തത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ ഈ മത്സരങ്ങൾ കളിക്കുന്നത്. ഗ്രൂപ്പ് ജിയിൽ ഇടംപിടിച്ച ഇന്ത്യ ഏപ്രിൽ 4 മുതൽ 10 വരെ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെയും തുർക്ക്മെനിസ്ഥാനെയും നേരിടും.
ക്വാളിഫയറിന്റെ ആദ്യ റൗണ്ടിലെ ഏഴ് ഗ്രൂപ്പ് ജേതാക്കൾ ഏഷ്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള അഞ്ച് ടീമുകളായ ഡിപിആർ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയ്ക്കൊപ്പം 2024 ലെ പാരീസ് ഒളിമ്പിക് വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ ചേരും..
The 23-member squad is as follows:
Goalkeepers: Sowmiya Narayanasamy, Shreya Hooda and Elangbam Panthoi Chanu.
Defenders: Ashalata Devi Loitongbam, Sweety Devi Ngangbam, Ritu Rani, Ranjana Chanu Sorokhaibam, Michel Castanha, Dalima Chhibber, Manisa Panna and Juli Kishan.
Midfielders: Shilky Devi Hemam, Anju Tamang, Indumathi Kathiresan, Sangita Basfore, Roja Devi Asem, Karthika Angamuthu and Kashmina.
Forwards: Grace Dangmei, Renu, Karishma Shirvoikar, Sandhiya Ranganathan and Apurna Narzary.