ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ അഞ്ചാം മത്സരത്തിൽ വേൾഡ് ജയന്റ്സിനെതിരെ ഇന്ത്യൻ മഹാരാജാസിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് ഇന്ത്യ മഹാരാജാസ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ ഗംഭീർ ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് കളിച്ചത്.
ഓപ്പണർ റോബിൻ ഉത്തപ്പയെ നഷ്ടപ്പെട്ട മഹാരാജാസിന് മോശം തുടക്കമാണ് ലഭിച്ചത്. ൽ11 റൺസ് മാത്രമെ ഉത്തപ്പ നേടിയുള്ളൂ. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു, മൻവിന്ദർ ബിസ്ലയും സുരേഷ് റെയ്നയും മാത്രമാണ് യഥാക്രമം 36, 49 റൺസ് നേടി കുറച്ചെങ്കിലും തിളങ്ങിയത്. അവർക്കും വേഗത്തിൽ സ്കോർ ചെയ്യാൻ ആയില്ല.
തന്റെ മൂന്ന് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയ ബ്രെറ്റ് ലീയാണ് ലോക വമ്പൻമാരുടെ ബൗളർമാരുടെ നിരയ ഏറ്റവും തിളങ്ങിയത്. ക്രിസ് എംഫോഫുവും ടിനോ ബെസ്റ്റും രണ്ട് വിക്കറ്റ് വീതവും സമിത് പട്ടേലും മോണ്ടി പനേസറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.