ശ്രേയസ് അയ്യറിന് ഐ പി എല്ലിന്റെ ഭൂരിഭാഗവും നഷ്ടമാകും

Newsroom

Picsart 23 03 14 15 33 34 885
Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദ് ടെസ്റ്റ് മത്സരത്തിനിടയിൽ പരിക്കേറ്റ ശ്രേയസ് അയ്യർ ദീർഘകാലം പുറത്തിരിക്കും. താരം ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര മാത്രമല്ല ഐ പി എല്ലും നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ഐ പി എല്ലിലെ പകുതിയിൽ അധികം മത്സരം ശ്രേയസ് അയ്യർ കളിക്കില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏകദിന പരമ്പര മാർച്ച് 17നാണ് ആരംഭിക്കുന്നത്. അതിനു പിന്നാലെ ഐ പി എൽ സീസണും ആരംഭിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ശ്രേയസ്.

ശ്രേയസ് 23 03 12 12 05 13 357

അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കിടെ നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ സ്‌കാനിംഗിനായി ബി സി സി ഐ അയച്ചിരുന്നു. ശ്രേയസ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ബാറ്റു ചെയ്തിരുന്നില്ല. ഓസ്ട്രേലിയക്ക് എതിരായ ഏകദിനത്തിൽ അയ്യറിന് പകരം സഞ്ജു ഇന്ത്യൻ ടീമിൽ എത്തും എന്നാണ് വാർത്തകൾ.

പരിക്ക് മാറി അടുത്തായിരുന്നു ശ്രേയസ് തിരികെയെത്തിയത്. ന്യൂസിലൻഡ് ഏകദിന പരമ്പരക്ക് ഇടയിൽ പരിക്കേറ്റതിനെ തുടർന്ന് അയ്യർ പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു.