കേരള പോലീസിനെ കേരള പ്രീമിയർ ലീഗിൽ നിന്ന് ഒഴിവാക്കൊയതിനെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നതിനിടയിൽ ഇത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കി കേരള ഫുട്ബോൾ അസോസിയേഷൻ രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല എന്നും കേരള പോലീസിന്റെ ആവശ്യങ്ങൾ പരമാവധി കെ എഫ് എ പരിഗണിച്ചിട്ടുണ്ട് എന്നും ഔദ്യോഗിക പ്രസ്താനവനയിലൂടെ കെ എഫ് എ അറിയിച്ചു.
കേരള പോലീസ് ദേശീയ പോലീസ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ പോകുന്നത് കൊണ്ട് കേരള പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അവരുടെ സൂപ്പർ സിക്സ് മത്സരങ്ങൾ നേരത്തെ ആക്കി കൊടുത്തത് എന്ന് കെ എഫ് എ പറയുന്നു. എന്നാൽ സെമിയും ഫൈനലുകളും നേരത്തെ തീരുമാനിച്ചതാണ്. അവ മാറ്റുക സാധ്യമായിരുന്നില്ല. മറ്റു ടീമുകളുടെ വിദേശ താരങ്ങൾ തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റുകൾ വരെ എടുത്തതാണ്. അവർക്ക് ടൂർണമെന്റ് നീട്ടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും പരിശീലനത്തിന് സൗകര്യങ്ങൾ കണ്ടെത്തുന്നതും പ്രശ്നമാകും. ഇതെല്ലാം കണക്കിലെടുത്താണ് കേരള പോലീസിനെ ഒഴിവാക്കി സെമി നടത്തേണ്ടി വന്നത് എന്ന് കെ എഫ് എ പറഞ്ഞു.
സൂപ്പർ സിക്സിൽ ആദ്യ നാലിൽ എത്തിയിട്ടും കേരള പോലീസിന് സെമിയിൽ കളിക്കാൻ ആയിരുന്നില്ല. പകരം അഞ്ചാമത് ഫിനിഷ് ചെയ്ത കോവളം എഫ് സിയാണ് ഇപ്പോൾ സെമി ഫൈനലിൽ കളിക്കുന്നത്.