ജയത്തിനായി ന്യൂസിലാണ്ട് നേടേണ്ടത് 257 റൺസ്, കൈവശമുള്ളത് 9 വിക്കറ്റ്

Sports Correspondent

ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 302 റൺസിൽ അവസാനിച്ച ശേഷം നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 28/1 എന്ന നിലയിൽ. ജയത്തിനായി മത്സരത്തിന്റെ അവസാന ദിവസം ടീം 257 റൺസാണ് 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടത്. 11 റൺസുമായി ടോം ലാഥമും 7 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.

ശ്രീലങ്കന്‍ ബാറ്റിംഗിൽ ആഞ്ചലോ മാത്യൂസ് 115 റൺസ് നേടി പുറത്തായപ്പോള്‍ 47 റൺസ് നേടിയ ധനന്‍ജയ ഡി സിൽവ പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ബ്ലെയര്‍ ടിക്നര്‍ നാലും മാറ്റ് ഹെന്‍റി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.