മുംബൈ ഇന്ത്യന്‍സ് പേസര്‍ക്ക് ഐപിഎൽ നഷ്ടമാകും, ആഷസും സംശയത്തിൽ

Sports Correspondent

മുംബൈയുടെ ഓസ്ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്സണ് പരിക്ക്. താരം ഇതോടെ ഐപിഎൽ 2023ൽ കളിക്കില്ലെന്ന് ഉറപ്പായി. താരത്തിന് ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയും നഷ്ടമാകുമെന്നാണ് അറിയുന്നത്.

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് താരം പരിക്ക് കാരണം പുറത്തായ ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരത്തെ വിടാതെ പിന്തുടരുന്ന പരിക്ക് കാരണം താരത്തിന് 2019 ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. പിന്നീട് ഡിസംബര്‍ 2021ൽ ടെസ്റ്റ് ഫോര്‍മാറ്റിൽ താരം മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്കിന്റെ പിടിയിലായി ഒരു ടെസ്റ്റിൽ പോലും കളിക്കാന്‍ കഴിയാതെ പോകുകയായിരുന്നു.