കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ശക്തമായ ടീമിനെ തന്നെ അണിനിരത്തും എന്ന് ഉറപ്പാകുന്നു. കേരളത്തിൽ വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത് എന്നതും ഒരു എ എഫ് സി കപ്പ് യോഗ്യത സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും ആണ് ടീം ശക്തമായ സ്ക്വാഡിനെ തന്നെ ഇറക്കുന്നത് ആലോചിക്കാൻ കാരണം. നേരത്തെ ഐ എസ് എൽ സീസണ് ഇടയിൽ സൂപ്പർ കപ്പിൽ രണ്ടാം നിര ടീമിനെയെ ഇറക്കൂ എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞിരുന്നു.
എന്നാൽ സൂപ്പർ കപ്പ് മികച്ച രീതിയിൽ തന്നെ നടത്താൻ അധികൃതർ തീരുമാനിച്ചതും എ എഫ് സി കപ്പ് യോഗ്യത സാധ്യതയും ഒരുക്കി തന്നതോടെ ബ്ലാസ്റ്റേഴ്സും മികച്ച സ്ക്വാഡിനെ തന്നെ ഇറക്കാനുള്ള കാരണമായി. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് അവസാനിച്ച രീതി വിവാദപരമായിരുന്നു. സൂപ്പർ കപ്പിൽ നല്ല പ്രകടനം നടത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും. ഐ എസ് എല്ലിൽ കളിച്ച എല്ലാ വിദേശ താരങ്ങളും സൂപ്പർ കപ്പ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും.
Exclusive!
Kerala Blasters will field the senior team for the Hero Super Cup. Every foreigner who played for #KBFC in ISL will be in the team camp for the tournament. And for the correction, The club will start preparation on March 25.
#IndianFootball #YennumYellow #KBFC— Dhananjayan (@_DhananJayan) March 11, 2023
അടുത്ത മാസം ആണ് സൂപ്പർ കപ്പ് കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി അടങ്ങുന്ന ഗ്രൂപ്പ് എയിലാണ്. കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 26ന് വീണ്ടും പരിശീലനം ആരംഭിക്കും.