കരാർ പുതുക്കാനുള്ള ചർച്ചയിലാണ് എന്ന് ഡി മരിയ

Newsroom

ഇറ്റാലിയൻ ക്ലബ്ബിൽ താൻ സന്തുഷ്ടനാണെന്ന് യുവന്റസ് താരം എയ്ഞ്ചൽ ഡി മരിയ ആവർത്തിച്ചു. പുതിയ കരാറുമായി ബന്ധപ്പെട്ട് ക്ലബ്ബുമായി ചർച്ചകൾ നടത്തുകയാണ് എന്നു ഡി മരിയ പറഞ്ഞു. ഒരു സീസൺ കൊണ്ട് ഇറ്റലി വിടും എന്ന് നേരത്തെ പറഞ്ഞിരുന്ന ഡി മരിയ പക്ഷെ ഇപ്പോൾ ടൂറിനിൽ തുടരാനുള്ള ആലോചനയിൽ ആണ്. സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. ഡി മരിയക്ക് താല്പര്യം ഉണ്ടെങ്കിൽ യുവന്റസിൽ ഒരു വർഷം കൂടെ തുടരാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ട്.

Picsart 23 03 10 15 20 38 588

താൻ യുവന്റസിനൊപ്പം തുടരാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ഞാൻ ഇവിടെ സന്തോഷവാനാണ്. എല്ലാവരും എനിക്ക് നൽകുന്ന സ്നേഹത്തിൽ ഞാൻ ഹാപ്പി ആണ്. ഡി മരിയ പറഞ്ഞു. അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ ഇപ്പോൾ യുവന്റസിനായും ഗംഭീര പ്രകടനങ്ങൾ നടത്തുകയാണ്‌. ‌